Tue. Sep 29th, 2020




ചെങ്ങളായി ഗ്രാമപഞ്ചായത്തിന് ഇത് ആശ്വാസത്തിന്റെ മറ്റൊരു ദിനം .കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് – 19 ചികിത്സയിലായിരുന്ന ചെങ്ങളായിലെ ഹൗസ് സർജന്റെ സ്രവ പരിശോധന ഫലം നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരിക്കുന്നു. നേരെത്ത അവരുടെ അടുത്ത ബന്ധുകളുടെയും പ്രാഥമിക സമ്പർക്കത്തിലുള്ളവരുടേയും പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നു. നിരീക്ഷണ കാലയളവായ 14 ദിവസവും മെഡിക്കൽ വിദ്യാർത്ഥിനി വീട്ടിൽ നിർദേശിച്ച രീതിയിൽ ക്വാറന്റയിനിൽ കഴിഞ്ഞതിന്റെ ഗുണമാണ് മറ്റാരിലേക്കും രോഗം പകരാതെ നമ്മെ രക്ഷിച്ചത്. നമുക്ക് ആശ്വസിക്കാം. എങ്കിലും ഇനിയും ജാഗ്രതയുടെ ദിനങ്ങളാണ്. പുതിയ വെല്ലുവിളികളാണ് മുന്നിൽ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുളള നമ്മുടെ സോദരർ മടങ്ങിവന്നു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നു ള്ളവർ എത്താൻ പോകുന്നു.അവരെ ശത്രുക്കളെ പോലെ കാണാതെ കൃത്യമായ ക്വാറന്റെയിനിൽ നിശ്ചിത ദിവസം നിൽക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത നാം ഓരോരുത്തർക്കുമുണ്ട്. അതോടൊപ്പം വാർഡ് മെമ്പർമാരുടെ നേതൃത്ത്വത്തിലുളള വാർഡ് നിരീക്ഷണ സമിതികൾ ഉടൻ പ്രവർത്തനക്ഷമമാക്കും. നമുക്ക് ജാഗ്രതയോടെ ഒത്തൊരുമിച്ച് മുന്നോട്ടു പോകാം … പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത്




By onemaly