Tue. Sep 29th, 2020




കുമ്പള : ആംബുലൻസിന്റെ മറവിൽ ലഹരി വസ്തുക്കൾ കടത്തിയ ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി മുസാതിക്ക്‌ (29) ആണ് കുമ്പള എസ് ഐ സന്തോഷ് കുമാറും സംഘവും അറസ്ററ് ചെയ്തത്. മംഗലാപുരത്ത് രോഗിയെ എത്തിച്ച് മടങ്ങുന്നതിനിടയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ ആംബുലൻസിൽ ആണ് പാൻപരാഗ്, ഹാൻസ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കടത്തിയത്.
ആംബുലൻസ് തടഞ്ഞപ്പോൾ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പരിശോധന നടത്തിയത്.പിടി കൂടിയപ്പോൾ മരുന്നാണിത് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. സെക്രട്ടറി തന്ന വിട്ടതനെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.




By onemaly