ജില്ല കടന്നുള്ള യാത്രയ്ക്ക് നാളെ മുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ലഭിക്കും. ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് വീടുകളില്‍ തിരിച്ചെത്താന്‍ പാസ് ഉപയോഗിക്കാം. ആശുപത്രി, വിവാഹം, മരണം തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ക്കാണ് അനുമതി.
മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതിക്ക് നാളെ മുതല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസിന്റെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അപേക്ഷ നല്‍കാം.
രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണിവരെയാണ് പാസിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമാത്രമെ രാത്രി യാത്ര അനുവദിക്കൂ. അനുവാദം ലഭിക്കുന്നവര്‍ ശാരീരിക അകലം പാലിച്ചുവേണം യാത്ര ചെയ്യേണ്ടതെന്നും ഡിജിപി അറിയിച്ചു.