Mon. Sep 28th, 2020




തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതുവരെ 499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 95 പേരായിരുന്നു ചികിത്സയില്‍. അതില്‍ 61 പേര്‍ നെഗറ്റീവായതോടെ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്ബിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.




By onemaly