കേരളത്തിലേക്ക് മടങ്ങിവരുന്നവരുടെ ശ്രദ്ധയ്ക്ക് – Sreekandapuram Online News-
Thu. Sep 24th, 2020
*യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്കാ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച്‌ കോവിഡ്-ജാഗ്രതാ(covid19jagratha.kerala.nic.in) എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എന്‍ട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തെരഞ്ഞെടുക്കണം.നോര്‍ക്കാ വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി രജിസ്റ്റര്‍ ചെയ്യാം.

*പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്നും യാത്രാനുമതി ആവശ്യമുണ്ടെങ്കില്‍ അവ കരസ്ഥമാക്കാന്‍ ഓരോ യാത്രക്കാരും ശ്രദ്ധിക്കണം

*സംസ്ഥാന നോട്ടിഫൈ ചെയ്തിട്ടുള്ള അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ക്കൂടി മാത്രമാണ് ആളുകള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടത്.യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും കടത്തി വിടുകയുള്ളൂ. കോവിഡ്-19 ജാഗ്രത വെബസൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാ തീയതിയും എന്‍ട്രി ചെക്ക് പോസ്റ്റു ഓരോ യാത്രക്കാര്‍ക്കും തെരഞ്ഞെടുക്കാം.

* ഓരോ വ്യക്തിയും സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതിന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറിലേക്കും ഇ-മെയിലിലേക്കും ക്യൂആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാകലക്ടര്‍ നല്‍കും. ഇത്തരത്തില്‍ യാത്രാനുമതി ലഭിച്ചതിന് ശേഷമേ യാത്ര തുടങ്ങുവാന്‍ പാടുള്ളൂ.

*ഒരുവാഹനത്തില്‍ ഒരു ഗ്രൂപ്പായി/കുടംുബമായി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ വ്യക്തിഗത രജിസ്റ്റര്‍ ഉപയോഗിച്ച്‌ ഗ്രൂപ്പ് രൂപീകരിക്കാം.വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പിലുണ്ടെങ്കില്‍ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടതും ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്ബര്‍ നല്‍കേണ്ടതുമാണ്.

*ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് യാത്രാപെര്‍മിറ്റ് കൈയില്‍ കരുതണം.

*യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ പത്തും ബസ്സില്‍ 25 ഉം അളൂകള്‍ മാത്രമേ പാടുള്ളൂ.മാസ്‌ക് സാനിറ്റൈസര്‍ എന്നിവ യാത്രക്കാര്‍ ഉപയോഗിക്കണം.

*അതിര്‍ത്തി ചെക്ക് പോസ്റ്റു വരെ മാത്രം വാടകവാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ അതത് സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കണം. യാത്രക്കാരെ കൂട്ടികൊണ്ടുപോകുന്നതിനായി എത്തുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രയ്ക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍ൈനില്‍ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവറും കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സ് പാസ് വാങ്ങണം.

*മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികള്‍/ ഭാര്യ/ഭര്‍ത്താവ്/മാതാപിതാക്കള്‍ എന്നിവരെ കൂട്ടികൊണ്ടുവരാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പുറത്ത് പോവാനും തിരിച്ച്‌ വരുവാനും ജില്ലാകലക്ടറുടെ അനുമതി വേണം.ഏത് സംസ്ഥാനത്തിലേക്കാണ് പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ യാത്രചെയ്യാനാവൂ.

*മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടകവാഹനങ്ങള്‍ക്കുള്ള മടക്കപാസ് കേരളത്തിലെ അതത് ജില്ലാകലക്ടര്‍മാര്‍ നല്‍കും.

*കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലായാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്പ് അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം.

*യാത്രയുമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ.സെക്രട്ടറിയേറ്റിലെ വാര്‍ റൂമിലെ 0471-2781100/2781101 എന്ന നമ്ബറുമായോ അതിര്‍ത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടണം.
By onemaly