Sat. Sep 25th, 2021




 

കണ്ണൂർ : ജില്ലയിൽ കോവിഡ് 19 നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ A , B , C കാറ്റഗറികളിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ റിപ്പയറിംഗ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ശനി , ഞായർ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും രാത്രി 8.00 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതാണ്.

 

നിലവിൽ കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഓൺലൈനായി നടക്കുന്നതിനാൽ അവശ്യസേവനങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നതിൽ മൊബൈൽ ഫോണുകളുടെ സർവ്വീസ് സെന്ററുകളും ഉൾപ്പെടുന്നതായി ഡെപ്യൂട്ടി കലക്ടർ ( ഡി.എം ) അറിയിച്ചു. അതേ സമയം ഈ ഇളവ് ഡി-കാറ്റഗറിയിൽ ലഭിക്കില്ല






By onemaly