പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സ്കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍ – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സ്കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനായ ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷന്‍ എസ് എച്ച്‌ ഒ ബി എസ് സജികുമാര്‍, എസ് ഐ ആര്‍ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
By onemaly