കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ യോഗം; പരാതിയുമായി കോണ്‍ഗ്രസും ബിജെപിയും – Sreekandapuram Online News-
Sat. Sep 19th, 2020
കണ്ണൂര്‍: അതിഥിതൊഴിലാളികളെ യാത്രയാക്കാന്‍ സാമൂഹിക അകലം പാലിക്കാതെ കണ്ണൂരില്‍ യോഗം നടത്തി വിവാദത്തിലായി പഞ്ചായത്ത് പ്രസിഡണ്ട്. ചെമ്ബിലോട് പഞ്ചായത്തിലാണ് ആണ് 70 ലേറെ പേരെ ഒരുമിച്ചിരുത്തി യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ സമ്മര്‍ദം കൊണ്ട് മാത്രമാണ് ട്രെയിന്‍ അനുവദിച്ചതെന്ന് യോഗത്തില്‍ പ്രസിഡന്റ് ടി വി ലക്ഷ്മി യോഗത്തില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പേര് എന്തെന്ന് പറയാന്‍ പഞ്ചായത്ത് പ്രസിഡന്റ് അതിഥി തൊഴിലാളികളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സി പി എം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അനധികൃത യോഗത്തിനെതിരെ എസ് പിക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസും ബിജെപിയും അറിയിച്ചു.
By onemaly