
ഉദിനൂര്‍:
മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെ പോലീസ് അറസ്റ്റു ചെയ്തു. നടക്കാവ് പോട്ടച്ചാലിലെ കെ വി ജനാര്‍ദനനെ (55) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ് ഐ മെല്വിന് ജോസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.