കൊറോണ വയറസിൻ്റെ കണ്ണി പൊട്ടിക്കാൻ കുയിലൂരും ഒരുങ്ങി – Sreekandapuram Online News-
Sun. Sep 20th, 2020




കൊറോണ വയറസിൻ്റെ കണ്ണി പൊട്ടിക്കാൻ കുയിലൂരും ഒരുങ്ങി.

കുയിലൂർ (17 -3 -2020): ലോകമെമ്പാടും ഭീതി പരത്തിക്കൊണ്ട് മുന്നേറുന്ന കൊറോണ കോവിഡ് 19 വയറസിനെ ചെറുക്കാൻ കേരള സർക്കാർ തുടക്കം കുറിച്ച BREAK THE CHAlN ക്യാമ്പയിൻ കുയിലൂരിലെ DYFI പ്രവർത്തകരും പൊതുജന വായനശാല & ഗ്രന്ഥാലയവും ഏറ്റെടുത്തു.
DyFI മേഖല പ്രസിഡൻ്റ് അമിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡൻ്റ് രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞിരാമേട്ടൻ Break the chain ക്യാമ്പയിൻ കൈ കഴുകി ഉദ്ഘാടനം ചെയ്തു.

പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും യാത്ര ചെയ്ത് കുയിലൂരിൽ ഇറങ്ങുന്ന മുഴുവനാളുകളും പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന മുഴുവൻ കുട്ടികളും വായനശാല പരിസരത്തു നിന്ന് കൈകൾ ശുചീകരിച്ച് ഈ മഹാ മാരിയെ ചെറുക്കാനുള്ള ഉദ്യമത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

“ഭയമല്ല വേണ്ടത് ജാഗ്രതയാണ് ”




By onemaly