Sat. Sep 25th, 2021




ആസ്‌ക് ജി.സി.സി കാരുണ്ണ്യ വർഷം: ചികിത്സാ സഹായവും ഭക്ഷണ കിറ്റും കൈമാറി ആലംപാടി: ആലംപാടി ബെള്ളൂറട്ക്കയിലെ മദ്രസ അധ്യാപകനായ സാധുവായ ഉസ്താദിന്റെ ഭാര്യയുടെ ചികിത്സാ ആവശ്യത്തിലേക്കായി ആസ്‌ക് ജി.സി.സി കാരുണ്ണ്യ വർഷം ചികിത്സാ പദ്ധതിയിൽ നിന്നും അയ്യായിരം രൂപയും, ആ കുടുംബത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാൽ ഭക്ഷണ കിറ്റും കൈമാറി. ആസ്‌ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജി.സി.സി മെമ്പർ അബു മേനത്ത് ആസ്‌ക് ജനറൽ സെക്രട്ടറി സിദ്ദിഖ്.എംന് കൈമാറി. ആസ്‌ക് മെഡിക്കൽ കമ്മിറ്റി അംഗം സിദ്ധിഖ് ബിസ്മില്ല, മുസ്തഫ. എസ്.എം എന്നിവർ സംബന്ധിച്ചു .






By onemaly