Tue. Sep 29th, 2020




വീടുകളിലുള്ള ഈ ഇരിപ്പ് ബേബി ബൂം എന്ന പ്രതിഭാസത്തിന് കാരണമാവാമെന്ന് നേരത്തെ തന്നെ വിദഗ്‌ധര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോളിതാ ഈ പ്രതിസന്ധി മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍. കൊറോണവ്യാപനത്തിന്റെ സമയത്ത് വീടുകളിലാണ് ആളുകള്‍ എല്ലാവരും തന്നെ ലോക്ക്ഡൗണ്‍ രോഗവ്യാപനത്തെ തടയുമെങ്കിലും ലോക്ക്ഡൗണ്‍ കാലയളവ് മറ്റൊരു തരത്തില്‍ അത്ര നല്ലതല്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടമാണ് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഈ ജനസംഖ്യ വിസ്ഫോടനം തടയാനായി ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പടെയുള്ള കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.

നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍വിതരണം ചെയ്യുന്നതെന്നും സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങള്‍ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. ഇതുവരെ 30,000 ഗര്‍ഭനിരോധ ഉറകളാണ് ഇവിടെ ഇത്തരത്തില്‍ വിതരണം ചെയ്‌തിട്ടുള്ളത്.




By onemaly