Thu. Oct 28th, 2021




ആറുമാസം തടവ് ഒഴിവാക്കാന്‍ കോഴിക്കോട് സ്വദേശി നിയമയുദ്ധം നടത്തിയത് 26 വര്‍ഷം, അവസാനം സുപ്രീകോടതി വിധിച്ചത് 2000 രൂപ പിഴ

ന്യൂഡല്‍ഹി: അപകടകരമാം വിധം വാഹനം ഓടിച്ചതിനിന് ആറുമാസം തടവിന് വിധിച്ച ബസ് ഡ്രെെവര്‍ തടവ് ശിക്ഷയില്‍ നിന്നും മുക്തനാകാന്‍ നിയമയുദ്ധം നടത്തിയത് 26 വര്‍ഷം. അവസാനം ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സുപ്രീംകോടതി കയറിയ ഡ്രെെവര്‍ക്ക് പരമോന്നത കോടതി വിധിച്ചതാകട്ടെ വെറും രണ്ടായിരം രൂപയും.



കോഴിക്കോട് സ്വദേശി സുരേന്ദ്രനാണ് വര്‍ഷങ്ങള്‍ നീണ്ട ഇത്തരമൊരു നിയമ പോരാട്ടം നടത്തിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് സുരേന്ദ്രനെ ഇപ്പോള്‍ ജയിലിലേക്ക് അയക്കുന്നത് ഭാര്യയും നാലുമക്കളും അടങ്ങിയ കുടുംബത്തെ പരിഭ്രാന്തിയിലാക്കുകയെ ഉളളൂ എന്നതിനോട് യോജിക്കുകയായിരുന്നു.

കേസിന്റെ ഇപ്പോഴത്തെ സാഹചര്യവും വസ്തുതകളും നോക്കുമ്ബോള്‍ സംഭവം നടന്ന് 26 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ആറുമാസത്തെ തടവവിന് ബദല്‍ നല്‍കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും ജസ്റ്റിസ് ഭൂഷന്‍ വിധിന്യായത്തില്‍ പറഞ്ഞു. സുരേന്ദ്രന്റെ അഭിഭാഷകന്‍ പി.എ. നൂര്‍ മുഹമ്മദിനോട് ഒരു മാസത്തിനുളളില്‍ പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.




1995 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രന്റെ ബസ് ഒരു കാറില്‍ ഇടിക്കുകയും ഡ്രെെവര്‍‌ക്ക് പരിക്ക് പറ്റുകയുമായിരുന്നു. നാലുവര്‍ഷത്തിനുശേഷം 1999ല്‍ പ്രാദേശിക മജിസ്ട്രേറ്റ് അദ്ദേഹത്തിന് ആറുമാസം തടവും 500 രൂപ പിഴയും വിധിച്ചു.
മേല്‍കോടതിയെ സമീപിച്ചെങ്കിലും 2003ല്‍ സുരേന്ദ്രന്റെ അപ്പീല്‍ സെഷന്‍സ് കോടതി തളളി.

ഹെെക്കോടതിയെ സമീപിച്ചെങ്കിലും വിധിന്യായത്തില്‍ ഇടപെടാന്‍ ഒരു കാരണവും ഹെെക്കോടതിയും കണ്ടെത്തിയില്ല. പിന്നാലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ പ്രോസിക്യൂഷന് വേണ്ടി ആരും മറുഭാ​ഗത്ത് കൃത്യമായി ഹാജരായില്ല. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായ സംഭവത്തിന്റെ പേരില്‍ ജയിലിലേക്ക് അയക്കുന്നത് പരിഹരിക്കാനാകാത്ത പരിക്കിന് കാരണമാകും എന്ന സുരേന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.



By onemaly