Wed. Sep 30th, 2020




മലയാളത്തില്‍ കൈനിറയയെ ആരാധകരുള്ള താരങ്ങളാണ് തെന്നിന്ത്യന്‍ കമല്‍ ഹാസനും വിജയ് സേതുപതിയും. മോളിവുഡില്‍ സജീവമല്ലെങ്കില്‍ പോലും മലയാളത്തില്‍ താരങ്ങള്‍ക്ക് ഇവിടെ കൈനിറയെ ആരാധകരാണ്. ഇവരുടെ പല ചിത്രങ്ങള്‍ക്കും കേരളത്തില്‍ മികച്ച പ്രേക്ഷകാഭിപ്രപായം ലഭിക്കാറുണ്ട്. ഇപ്പോഴിത മലയാള സിനിമയെ വാനോളം പുകഴ്ത്തി കമല്‍ഹാസന്‍. സേതുപതിയുമൊത്തുള്ള ലൈവ് സംഭാഷണത്തിലായിരുന്നു ഇക്കര്യം വെളിപ്പെടുത്തിയത്. കമലിന്‍റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍‌പ്പണത്തെ കുറിച്ചുമുള്ള വിജയ് സേതുപതിയുടെ ചോദ്യത്തിനായിരുന്ന മലയാള സിനിമയോടുളള അദ്ദേഹത്തിന്റെ കടപ്പാടിനെ കുറിച്ച്‌ പറഞ്ഞത്.

 

അഭിനയത്തിനെ കുറിച്ചുള്ള പാഠങ്ങള്‍ സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നുമാണ് പഠിച്ചത്. ഒരിക്കല്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. . കെ ബാലചന്ദറിന്‍റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് ആവേശകരമായ അവസരങ്ങളൊന്നും കിട്ടുന്നില്ലെന്ന്. എന്താണ് ചെയ്യാന്‍ ആഗ്രിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍.മലയാളസിനിമ എനിക്കു ചില ഗംഭീര സ്ക്രിപ്റ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവ.െ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ മലയാളസിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തുമ്ബോള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്- കമല്‍ ഹാസന്‍ പറഞ്ഞു.

 

വിജയ് സേതുപതിയുടെ ചിത്രത്തെ കുറിച്ചും സിനിമ തിരഞ്ഞെടുപ്പുകളേയും താരം പ്രശംസിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദാഹം താങ്കളില്‍ കാണുന്നുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് അത്തരമൊരു അഭിനേതാവിനെ ഞാന്‍ കാണുന്നതെന്ന് കമല്‍ ഹാസന്‍ ലൈവില്‍ പറഞ്ഞു. കൂടാതെ താങ്കളുടെ സിനിമ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്ന് താരം പറയുന്നുണ്ട്.

കൂടതെ വിജയ് സേതുപതിയില്‍ കാണുന്ന ഏറ്റവും വലിയ ഗുണത്തെ കുറിച്ചും കമല്‍ ഹാസന്‍ പറഞ്ഞു.കമേഴ്‍സ്യല്‍ മാര്‍ക്കറ്റിനു പിന്നാലെ പായുന്നില്ല പകരം കൗതുകമുണര്‍ത്തുന്ന തിരക്കഥയ്ക്ക് പിന്നാലെയാണ് സഞ്ചാരം.കാലക്രമേണ വിജയം നിങ്ങളുടെ പിന്നാലെ വരും. ഇപ്പോള്‍ എടുക്കുന്ന ശ്രമങ്ങള്‍ വിഫലമല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒന്നര മണിക്കൂറാണ് രണ്ട് താരങ്ങളും സംസാരിച്ചത്.

 




By onemaly