അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍; നടപടിക്രമങ്ങളായി – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി. ഇന്ന് (മെയ് 3) വൈകുന്നേരം അഞ്ചു മണിമുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച്‌ യാത്രാ പാസുകള്‍ക്ക് വേണ്ടി അപേക്ഷിക്കണം. കളക്ടറുടെ പേരിലായിരിക്കണം അപേക്ഷിക്കേണ്ടത്.

ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്‌സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്‍റര്‍വ്യൂ/സ്‌പോര്‍ട്‌സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും. യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂ.
By onemaly