ലോക്ഡൗണിനിടെ സബ്കലക്ടര്‍ക്ക് മാംഗല്യം; അവധിയില്ലാതെ ഡ്യൂട്ടിയിലേക്ക് – Sreekandapuram Online News-
Sat. Sep 26th, 2020
പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ് കലക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.

സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി ഡോ. ജെ. നവറോഷ് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.

കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കൊന്നും അവധി നല്‍കാതെ സബ് കലക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥ‍യാണ്.
By onemaly