തിരുവനന്തപുരം : റേഷന്‍ കടകള്‍ക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും മേയ് മൂന്നിനും(ഞായര്‍) നാലിനും(തിങ്കള്‍) അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. അതോടൊപ്പം തന്നെ മെയ് മാസത്തെ വിതരണം അഞ്ചാം തീയതി മുതല്‍ ആരംഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.