
തിരുവനന്തപുരം > മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കേരളത്തിലേക്ക് വരുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാനസര്‍ക്കാര്‍. നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പ്രവേശനാനുമതി നല്‍കുക. ഇതിനോടകം പ്രവേശനാനുമതി തേടി 1.30,000 പേര് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്ബുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍. ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.
ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കും
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബിശ്വന്ത് സിന്‍ഹ ഐഎഎസിനെ ചുമതലപ്പെടുത്തി. ഓരോ സംസ്ഥാനത്തിനും പ്രത്യേക ചുമതലക്കാരുണ്ടാകും.
Gujarat
Shri Sanjay M Kaul IAS Shri Geromic George IAS
9447011901 9447727271
Delhi, Haryana, Uttar Pradesh & Uttarakhand
Shri Jeevan Babu K IAS Smt. Haritha V. Kumar IAS
9447625106
West Bengal, Bihar, Odisha, Assam
Shri Pranab Jyothinadh IAS Shri V R Premkumar IAS
9937300864 9446544774
Jharkhand, Sikkim & other North- eastern States
Shri Chandrasekhar S IAS 9447023856
Himachal Pradesh, Punjab, Chandigarh, Ladakh , Jammu and Kashmir
Dr. A Kowsigan IAS 9447733947
Tamilnadu, Puducherry, Lakshadeep, Andaman & Nicobar island
Shri S Venkatesapathy IAS Shri K Inbasekhar IAS 9496007020 9895768608
Karnataka, Madhya Pradesh & Chattisgarh
Smt. P I Sreevidya IAS 9447791297
Andhra Pradesh & Telengana
Dr. S Karthikeyan IAS 9447782000
Maharashtra, Rajastan, Goa, Dadra and Nagar Haveli & Daman and Diu
Smt. Joshi Mrunmai Shashank IAS 8281112002