Tue. Sep 29th, 2020




ന്യൂഡല്‍ഹി: ലോക്പാലിലെ നാല് അംഗങ്ങളില്‍ ഒരാളായ ജസ്റ്റിസ് എ.കെ.ത്രിപാഠി (62) കൊവിഡ് ബാധിച്ചു മരിച്ചു. ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. ഏപ്രില്‍ രണ്ടിനാണ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ത്രിപാഠിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും വീട്ടുജോലിക്കാരിക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്കു പിന്നീട് ഭേദമായി. ത്രിപാഠിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 8.45ന് മരണം സംഭവിക്കുകയായിരുന്നു.




By onemaly