Mon. Sep 28th, 2020




കണ്ണൂര്‍: കണ്ണൂരില്‍ രോഗം സംശയിച്ചിരുന്ന ആളുടെ പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാ ഫലമാണ്  നെഗറ്റീവ് ആയത്.

മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ  കേരളത്തില്‍ രോഗമുകതി നേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ തുടരും.

 

44കാരനായ ഇയാളെ ഏഴാം തീയതിയാണ്  പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.

 

പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ  ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.  ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.

 

അതിനു ശേഷം  മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.




By onemaly