ചെന്നൈ: ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും അധിക നിരക്കുകള്‍ ബാധകമാകുമെന്ന് റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സ്വന്തം നാട്ടിലെത്താനാണ് കഴിഞ്ഞദിവസം മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ് ഏര്‍പ്പെടുത്തിയത്. 54 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണില്‍ ജോലിയും കൂലിയുമില്ലാതെ കുടുങ്ങിയ അന്തര്സംസ്ഥാനതൊഴിലാളികളും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ് ഇത് ഏറെയും ഉപയോഗിക്കുന്നത്.
സ്ലീപ്പര്‍ ക്ലാസ് നിരക്കിന് പുറമേയാണ് യാത്രക്കാരില്‍നിന്ന് 50 രൂപ വീതം അധികമായി ഈടാക്കുക. സൂപ്പര്‍ഫാസ്റ്റ് ചാര്‍ജായി 30 രൂപ, പ്രത്യേക ചാര്‍ജായി 20 രൂപ എന്നിങ്ങനെയാണ് വാങ്ങുന്നത്.
ഇതുസംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ സോണുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് ഉത്തരവ് കൈമാറി.
സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവര്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍, തൊഴിലാളികള്‍ എന്നിവരെയാണ് എത്തിക്കുക. ഇക്കാര്യം സംബന്ധിച്ച കത്ത് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് നല്കി. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ കുവൈത്തിന് ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി അറിയിച്ചതിന് ഒപ്പമാണ് കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കാം എന്ന കാര്യം അറിയിച്ചത്. കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ എത്തിക്കാമെന്ന് കുവൈത്ത് സ്ഥാനപതി വിദേശകാര്യ മന്ത്രാലയത്തിന് നല്കിയ കത്തില്‍ പറയുന്നു. ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ ദിവസങ്ങള്‍ക്കുമുമ്ബ് കുവൈത്ത് എയര്‍വെയ്സ് വഴി തിരിച്ചയച്ചിരുന്നു. ഒപ്പം 15 മെഡിക്കല്‍ സംഘവും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തെ യു.എ.ഇയും അറിയിച്ചിരുന്നു. എന്നാല്‍ പ്രവാസികളെ രണ്ട് ഘട്ടമായി എത്തിക്കാനാണ് കേന്ദ്ര നീക്കം. ഗള്‍ഫ് അടക്കമുള്ള 24 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ആദ്യഘട്ടത്തില്‍ എത്തിക്കും. ഇതിനായി വിമാനവും യുദ്ധക്കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.