കുടിയന്മാർ ഇപ്പൊ സന്തോഷിക്കണ്ടാ!!ആളുകള്‍ കൂട്ടമായി എത്താന്‍ സാധ്യത; കേരളത്തില്‍ തല്‍ക്കാലം മദ്യശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം – Sreekandapuram Online News-
Sun. Sep 27th, 2020
തിരുവനന്തപുരം: കേരളത്തില്‍ തല്‍ക്കാലം മദ്യശാലകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

കേന്ദ്രം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്ബോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിരിക്കുന്നത്. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.

മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, ഓറഞ്ച് ഗ്രീന്‍ സോണുകളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി മന്ത്രി ടിപി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.
By onemaly