”മുസ്​ലിംകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വിദേശത്ത്​ ഇന്ത്യക്ക്​ മോശം പ്രതിഛായയുണ്ടാക്കി” – Sreekandapuram Online News-
Sat. Sep 19th, 2020




ന്യൂഡല്‍ഹി: മുസ്​ലിംകള്‍ക്കെതിരെയുള്ള പ്രവര്‍ത്തികളും പ്രസ്​താവനകളും വിദേശത്ത്​ ഇന്ത്യക്കെതിരെ​ മോശം പ്രതികരണങ്ങളുണ്ടാക്കിയതായി ശശി തരൂര്‍ എം.പി. ഇതിന്‍െറ ആഘാതം കുറക്കാനായി ഇന്ത്യക്കുള്ളില്‍ തന്നെ മാറ്റം വരണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. അറബ്​ രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ ഇസ്​ലാമോഫോബിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പി.ടി.ഐക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ തരൂര്‍ അഭിപ്രായം പ്രകടിപ്പിച്ചത്​.

സര്‍ക്കാര്‍ എന്ത്​ പറയുന്നു എന്നതല്ല കാര്യം. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരടക്കമുള്ള ഉന്മാദം പിടി​െപട്ട പ്രവര്‍ത്തകരുടെ ചെയ്​തികള്‍ തടയിടുന്നതില്‍ മോദി സര്‍ക്കാര്‍ നാണംകെട്ട രീതിയില്‍ പരാജയപ്പെട്ടിരിക്കുന്നു.

മുസ്​ലിം കച്ചവടക്കാരില്‍ നിന്നും പച്ചക്കറിവാങ്ങരുതെന്ന യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേഷ്​തിവാരിയുടെ പ്രസ്​താവന മറന്നിട്ടുണ്ടാകില്ല.​ ഇയാള്‍ക്ക് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിരഞ്ജന്‍ ജ്യോതിയും 2014ല്‍ സമാന പ്രസ്താവന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആറ് വര്‍ഷമായി തന്‍െറ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുന്നതില്‍ നിന്നും മൗനം നടിക്കുകയാണ്. ഒരു ഖേദം പ്രകടിപ്പിക്കല്‍ പോലും ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഇസ്ലാമോഫോബിയ എന്ന യാഥാര്‍ത്ഥ്യത്തെ മോദി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഇന്ത്യക്ക് പുറത്ത്​ കാലങ്ങളായി മുസ്‍ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയുമാണ് ചെയ്യുന്നത്​. മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.ഐ.സി, അമേരിക്കന്‍ കമീഷന്‍ യു.എസ്.സിഐ.ആര്‍.എഫ്​, യു.എ.ഇ രാജകുമാരി, കുവൈത്ത് സര്‍ക്കാര്‍ എന്നിവര്‍ ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഇസ്​ലാമോഫോബിയ ചൂണ്ടിക്കാട്ടി പ്രതി​ഷേധിച്ചിരുന്നു. യു.എസ്​ സര്‍ക്കാര്‍ ഏജന്‍സിയായ യുനൈറ്റഡ്​ സ്​റ്റേറ്റ്​സ്​ കമീഷന്‍ ഓണ്‍ ഇന്‍റര്‍നാഷനല്‍ റിലീജിയസ്​ ഫ്രീഡത്തിന്‍െറ റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്രത്തിന്‍െറ കാര്യത്തില്‍ പാകിസ്​താന്‍, ചൈന, ഉത്തരകൊറിയ, സിറിയ, മ്യാന്‍മര്‍, റഷ്യ എന്നിവയടക്കമുള്ള 14 രാജ്യങ്ങള്‍ക്കൊപ്പമാണ്​ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്​.




By onemaly