എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ അന്യ സംസ്ഥാന തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020
കൊച്ചി: എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ അന്യ സംസ്ഥാന തൊഴിലാളി ആത്മഹത്യാ ശ്രമം നടത്തി. നാട്ടിലേക്കയക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ആയുര്‍വേദാശുപത്രിയില്‍ ക്വറന്റീനില്‍ കഴിഞ്ഞ അസാം സ്വദേശിയായ സെയ്ദുല്‍ ഇസ്ലാം എന്നയാളാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് അനുനയിപ്പിച്ച്‌ താഴയെറിക്കിയ ഇയാളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

നാട്ടില്‍ പോയി മാതാപിതാക്കളെ കാണാന്‍ എന്തും ചെയ്യുമെന്ന വാശിയിലാണ് സെയ്ദുല്‍ ഇസ്ലാം. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്നറിഞ്ഞപ്പോഴാണ് സെയ്ദുല്‍ ഈ മരണക്കളിക്ക് മുതിര്‍ന്നത് . കോവിഡ് കേന്ദ്രമായ തൃപ്പൂണിത്തുറ ആയുര്‍വേദാശുപത്രിയിലെ ക്വാറന്റീന്‍ മുറിയില്‍ നിന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെ പുറത്തറിങ്ങിയ സെയ്ദാല്‍ സണ്‍ഷേഡില്‍ നിലയുറപ്പിച്ചു . ആശുപത്രി അധികൃതര്‍ ആവുന്ന പറഞ്ഞിട്ടും വഴങ്ങിയില്ല . ഒടുവില്‍ ഫയര്‍ഫോഴ്സും പൊലീസുമെത്തി .

വലവിരിച്ചു കാത്തു നിന്ന ഫയര്‍ഫോഴ്സിനെ സെയ്ദാല്‍ രണ്ടുമണിക്കൂറോളം വട്ടം കറക്കി. രാവിലെയുള്ള ട്രെയിനിന് നാട്ടില്‍ വിടാമെന്ന് തൃപ്പൂണിത്തുറ ഫയര്‍ ഓഫീസര്‍ കെ എ ഷാജിയും സംഘവും ഉറപ്പ് കൊടുത്തതോടെയാണ് താഴെ ഇറങ്ങിയത്. മൂന്ന് ദിവസം മുന്‍പാണ് നെടുമ്ബാശേരിയില്‍ നിന്ന് പൊലീസ് ഇയാളെ തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയവെയാണ് ആത്മഹത്യാ ശ്രമം
By onemaly