ഇരിട്ടി : കണ്ണൂരില്‍ വന്‍ ശബ്ദത്തോടെ സ്ഫോടനം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കീഴൂരിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു.
ഇരിട്ടി കീഴൂരിലെ മടപ്പുരയ്ക്ക് സമീപത്തുവെച്ചുണ്ടായ സ്ഫോടനത്തിലാണ് 26 കാരനായ ഹേമന്തിന് പൊള്ളലേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരിട്ടി പൊലീസ് സ്ഥലത്ത് എത്തി. സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു