കൊവിഡ് 19: സംസ്ഥാനത്ത് ചികിത്സയിലുള്ളത് 102 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 21,499 പേര്‍ – Sreekandapuram Online News-
Sat. Sep 26th, 2020
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആയി കുറഞ്ഞു. ഇന്ന് ഒന്‍പത് പേരാണ് രോഗമുക്തി നേടിയത്. ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. വിവിധ ജില്ലകളിലായി 21,499 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്ബിളുകളുടെ ഫലം നെഗറ്റീവാണ്.

 

സമൂഹത്തില്‍ കൊവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ ലഭ്യമായതില്‍ 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ നാല് ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്ബിളുകള്‍ ലാബുകളില്‍ പരിശോധിച്ച്‌ വരുന്നു. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്ബിളുകളും ലാബുകള്‍ പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.
By onemaly