Mon. Jun 14th, 2021




വിവാഹിതരും അവിവാഹിതരും തമ്മിലുള്ള ലിവ് ഇന്‍ റിലേഷന്‍ അനുവദിക്കാനാകില്ലെന്ന് കോടതി 

ജയ്പൂര്‍ : വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇന്‍ റിലേഷനില്‍ നിര്‍ണ്ണായക വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള ലിവ് ഇന്‍ റിലേഷന്‍ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണമാവശ്യപ്പെട്ട് വിവാഹിതനായ യുവാവും, അവിവാഹിതയായ യുവതിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കമിതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.






ഡി. വേലുസ്വാമി വേഴ്‌സസ് ഡി പച്ചയമ്മാള്‍ കേസിലെ സുപ്രീം കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് സംരക്ഷണമാവശ്യപ്പെട്ടുള്ള കമിതാക്കളുടെ ഹര്‍ജി കോടതി തള്ളിയത്. വാഹത്തിന് നിയമ സാധുത ലഭിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള ലിവ് ഇന്‍ റിലേഷന്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നായിരുന്നു വേലുസ്വാമി കേസില്‍ സുപ്രീംകോടതി നിരീക്ഷണം.

ഇത്തരത്തിലുള്ള ലിവ് ഇന്‍ റിലേഷന്‍ അനുവദിക്കാനാകില്ലെന്നും, ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചിട്ടുള്ളതിനാല്‍ നിയമ പ്രകാരം സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.





By onemaly