Tue. Jun 15th, 2021




കോവിഡിന്റെ മറവിൽ ജനങ്ങളെ പിഴിയാൻ ബാങ്കും. എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി നല്‍കി റിസര്‍വ്​ ബാങ്ക്

എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി നല്‍കി റിസര്‍വ്​ ബാങ്ക്.ഇന്‍റര്‍ചേഞ്ച്​ ചാര്‍ജും,ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ്​ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്​.ഇന്‍റര്‍ചേഞ്ച്​ ചാര്‍ജ്​ 15ല്‍ നിന്ന്​ 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ്​ അനുമതി.






ഇതോടെ എ.ടി.എമ്മില്‍ നിന്ന്​ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്​താക്കള്‍ക്ക്​ ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കി​ന്‍െറ എ.ടി.എമ്മില്‍ നിന്ന്​ അഞ്ച്​ ഇടപാടുകളും മറ്റ്​ ബാങ്കുകളില്‍ മൂന്ന്​/ അഞ്ച് (മെട്രോ / നോണ്‍ മെട്രോ) ഇടപാടുകളും നടത്താനാണ്​ അനുമതിയുള്ളത്​. ഇതിന്​ ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം.ഇത്​ 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും. 2022 ജനുവരി ഒന്ന്​ മുതല്‍ പുതിയ ചാര്‍ജ്​ നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.





By onemaly