പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൈമാറിയത് 60 ലക്ഷം ടണ്‍ സൗജന്യ റേഷന്‍ – Sreekandapuram Online News-
Fri. Sep 25th, 2020




ന്യൂഡല്‍ഹി: ഏപ്രിലില്‍ മാത്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യ റേഷനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൈമാറിയത് 60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍.സാധാരണ കാലങ്ങളില്‍ നല്‍കുന്നതിന്റെ ഇരട്ടിയാണ് ഇത്തവണ FCI വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ആണ് ഇത് നല്‍കിയിട്ടുള്ളത്. കശ്മീര്‍, ലെഹ് , മേഘാലയ, ലഡാക്ക്, അരുണാചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായി 81000 ടണ്‍ ആണ് നല്‍കിയിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങള്‍ക്കായി 60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തു നല്‍കിയതായി ഉപഭോക്തൃ കാര്യ മന്ത്രാലയം ആണ് അറിയിച്ചത്. ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏഴു ലക്ഷം ടണ്‍ വീതമാണ് സൗജന്യ റേഷനായി വാങ്ങിയിട്ടുള്ളത്. കേരളം നേരത്തെ, മൂന്നു മാസത്തേയ്ക്ക് വേണ്ട റേഷന്‍ ഒരുമിച്ച്‌ FCI യില്‍ നിന്നും സ്വീകരിച്ചിരുന്നു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സൗജന്യ റേഷന്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും FCI അധികൃതര്‍ അറിയിച്ചു. 120 ടണ്‍ റേഷനാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 50 % സംസ്ഥാനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.

സൗജന്യ റേഷന് പുറമെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം, 30 കോടി ദരിദ്രര്‍ക്കായി ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ 28256 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി തുക മുഴുവനും ജന്‍ ധന്‍ യോജന പ്രകാരം, ഇടനിലക്കാരില്ലാതെ അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നല്‍കുകയായിരുന്നു.




By onemaly