Tue. Jun 15th, 2021




വാക്സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും ബാബാ രാംദേവ്

ന്യൂഡെല്‍ഹി: ( 11.06.2021) താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും യോഗഗുരു ബാബാ രാംദേവ്. നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്റെ പരാമര്‍ശം വിവാദമായതിന്റെ പിന്നാലെയാണ് പുതിയ തീരുമാനം.






കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും യോഗയും ആയുര്‍വേദവും തനിക്ക് കോവിഡില്‍ നിന്ന് സംരക്ഷണം തരുമെന്നാണ് രാംദേവിന്റെ പ്രസ്താവന. താന്‍ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാരാണ്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും അലോപ്പതിയാണ് നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.





By onemaly