Tue. Jun 15th, 2021




തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ധന പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോള്‍ നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.






ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നുമാണ് ഹോണറേറിയം വര്‍ധന നല്‍കുക





By onemaly