Tue. Jun 15th, 2021




ചെറുപുഴ ജോസ്ഗിരിയില്‍ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൃതസംസ്കാരത്തിന് നേതൃത്വമേകി ജിസ്ന ജോസഫ് വെള്ളിയാംകണ്ടത്തിൽ

 

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൃതസംസ്കാരത്തിന് നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതി. ജിസ്ന ജോസഫ് വെള്ളിയാംകണ്ടത്തിൽ ആണ് സമൂഹത്തിനു മാതൃകയായത്.

 

 

ജോസ്ഗിരിയിൽ മരണപ്പെട്ട തോമസ് കെ.സി കല്ലറയ്ക്കൽ എന്ന ആളുടെ മൃതസംസ്കാരമാണ് യൂണിറ്റ് പ്രസിഡന്റ്‌ ജിസ്നയുടെ നേതൃത്വത്തിലുള്ള ഡിവെെഎഫ്ഐ പ്രവര്‍ത്തകർ ഏറ്റെടുത്തത്.മലയോരമേഖലയിൽ ആദ്യമായിട്ടാണ് ഒരു യുവതി കോവിഡുമായി ബന്ധപ്പെട്ട മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സമൂഹത്തിലെ ചിലര്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലാണ് മലമുകളില്‍ ഒരു സ്ത്രീ ധീരതയുടെ പുതിയ അധ്യായം എഴുതിച്ചേർത്തത്.

 

വെള്ളിയാംകണ്ടത്തിൽ പരേതനായ ജോയിസ് – റീന ദമ്പതികളുടെ ഇളയമകളാണ് ജിസ്ന. ഡിവെെഎഫ്ഐ പ്രവര്‍ത്തകരായ

സുബിൻ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തിൽ,

രഞ്ജിത്ത് വെട്ടിക്കോമ്പിൽ, ബിബിൻ ഇളയിടത്ത്, അജിത്ത് കല്ലിങ്കൽ, സന്നദ്ധ പ്രവര്‍ത്തകനായ കിരൺ പുറംചിറ തുടങ്ങിയവരാണ് ജിസ്‌നയോടൊപ്പമുണ്ടായിരുന്നത്.






By onemaly