രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി.! – Sreekandapuram Online News-
Fri. Sep 25th, 2020
ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. അതേസമയം, ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പൊതുഗതാഗതം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. റെയില്‍ വിമാന സര്‍വീസുകളും ഉണ്ടാകില്ല.
By onemaly