Wed. Sep 30th, 2020




മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാഹി ചെറുകല്ലായി സ്വദേശിയായ 61കാരനാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് . വിദേശത്ത് നിന്നെത്തിയ ഇയാള്‍ക്ക് 42 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . മാര്‍ച്ച്‌ 19 ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു.

മാര്‍ച്ച്‌ 19 ന് കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ ഇയാള്‍ ടാക്സിയിലാണ് മയ്യഴിയിലെ ചെറുകല്ലായില്‍ വീട്ടിലെത്തിയത് . തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് പരിശോധന ഫലം പോസിറ്റീവായതോടെ ഇയാളെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇയാളുടെ സ്രവ പരിശോധന കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടത്തിയത്.

കൊവിഡ് ബാധിച്ച്‌ ഏപ്രില്‍ പതിനൊന്നിന് മരിച്ച മഹ്റൂഫ് എന്നയാളുടെ അയല്‍ക്കാരനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതെന്നു ആരോഗ്യവകുപ്പ് പറഞ്ഞു . എന്നാല്‍ മരിച്ചയാളുമായി ഇയാള്‍ക്ക് സമ്ബര്‍ക്കം ഒന്നുമില്ലായിരുന്നു എന്നാണ് അറിയുന്നത്. മെഹറൂഫ് മരിച്ചതിന് പിന്നാലെ ചെറുകല്ലായി പ്രദേശം പൂര്‍ണമായി അടച്ചിരുന്നു.




By onemaly