Tue. Jun 15th, 2021




ബി.ജെ.പിക്കുവേണ്ടി ലൈറ്റ്്​ വര്‍ക്ക് ചെയ്തതി​െന്‍റ പണം ലഭിക്കണമെന്നാവശ്യപെട്ട് യുവാവ്

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടി നടത്തിയതിന്​ പണം കിട്ടിയില്ലെന്ന പരാതി​യുമായി ലൈറ്റ് ആന്‍ഡ്​ സൗണ്ട്​സ്​ ​സ്ഥാപനം നടത്തുന്ന യുവാവ്.​ ​ചെയ്​ത​ ​േജാലിക്കുള്ള പ്രതിഫലം ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിതനായി കഴിയുന്ന ത​െന്‍റ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുകയാണെന്നും പൂജപ്പുര ദേവൂ സൗണ്ട്‌സ് നടത്തുന്ന ബിജു ഫേസ്​ബുക്ക്​ പോസ്​റ്റില്‍ പറയുന്നു.






ബി.ജെ.പിക്കുവേണ്ടി ലൈറ്റ്്​ വര്‍ക്ക് ചെയ്തതി​െന്‍റ പണം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ന്യുമോണിയയും ശ്വാസകോശ രോഗവുമടക്കമുള്ള ബിജു ആശുപത്രിയില്‍ നിന്നും നേതാക്കളോട് ​േഫസ്​ബുക്ക്​ പോസ്​റ്റില്‍ അപേക്ഷിക്കുന്നത്‌.

ആരുടെയും ഔദാര്യം വേണ്ടെന്നും താനും ജോലിക്കാരും കഷ്​ടപ്പെട്ടതി​െന്‍റ പ്രതിഫലമാണ് ചോദിക്കുതെന്നും ബിജു പറയുന്നു. ‘ബഹുമാന്യ ബി.ജെ.പി യുടെ പൂജപ്പുര വാര്‍ഡി​െന്‍റ നേതാക്കന്മാരെ’ എന്ന ആമുഖത്തോടെയാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റി​െന്‍റ തുടക്കം. ‘68000 രൂപ കിട്ടാനുണ്ട്,… ജില്ല പ്രസിഡന്‍റ്​ കൂടിയായ കൗണ്‍സിലറെ വിളിച്ചപ്പോള്‍ അതിനെക്കുറിച്ച്‌​ അറിയില്ലെന്ന് പറഞ്ഞു. ആശുപത്രിയില്‍ ആയശേഷവും മെസേജ് അയച്ചെങ്കിലും മറുപടി തന്നില്ല. തന്നെ ജോലി ഏല്‍പ്പിച്ച പ്രവര്‍ത്തകരും മിണ്ടുന്നില്ലെന്ന്​ ബിജു പരാതിപ്പെടുന്നു.





By onemaly