Mon. Sep 28th, 2020




കോഴിക്കോട്: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. നാദാപുരം സ്വദേശിയായ 12 വയസ്സുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. കോഴിക്കോട് നാദാപുരത്തെ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എരഞ്ഞിക്കല്‍ വാസുവാണ് പിടിയിലായത്. പോക്സോ കേസിലെ അറസ്റ്റിന് പിന്നാലെ വാസുവിനെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ വാസു കാറില്‍ കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ നാദാപുരം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് കേസ് ആയതോടെ എരഞ്ഞിക്കല്‍ വാസു ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതി കക്കംപള്ളിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പിടിയിലായത്.




By onemaly