Tue. Sep 29th, 2020




മോസ്​കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്​റ്റിന്​ കോവിഡ്-19​ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ ഐസോലേഷനിലേക്ക്​ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്‍റ്​ പുടിനോടാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.ഉപപ്രധാനമന്ത്രി ആ​ന്ദ്രേ ബെലസോവിന്​ ചുമതല കൈമാറിയിട്ടുണ്ട്​.

ഇപ്പോള്‍ താങ്കള്‍ക്ക്​ സംഭവിച്ചത്​ ആര്‍ക്കും സംഭവിക്കാമെന്ന്​ പ്രധാനമന്ത്രിയുടെ രോഗവിവരമറിഞ്ഞ പ്രസിഡന്‍റ്​ പുടിന്‍ പ്രതികരിച്ചു. സര്‍ക്കാറുമായി ബന്ധപ്പെട്ട്​ നിര്‍ണായക തീരുമാനങ്ങളെടുക്കു​േമ്ബാള്‍ അതില്‍ പ​ങ്കെടുക്കാന്‍ താങ്കള്‍ക്ക്​ കഴിയ​ട്ടെ. താങ്കളുടെ അഭിപ്രായങ്ങളും പങ്കാളിത്തവുമില്ലാതെ തീരുമാനങ്ങള്‍ ഫലപ്രദമാവില്ലെന്നും പുടിന്‍ പറഞ്ഞു.




By onemaly