ഇരിട്ടി: കടുത്ത നിയന്ത്രണങ്ങളോടെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നും ഇരിട്ടി നഗരസഭയെ ഒഴിവാക്കി. വ്യാഴാഴ്ച പുതുക്കി ഇറക്കിയ 23 ഹോട്ട് സ്പോട്ട് പട്ടികയിൽ ഇരിട്ടി ഇല്ല. നഗരസഭാ പരിധിയിൽ ഉണ്ടായിരുന്ന ഏക കോവിഡ് രോഗി 23 ദിവസം മുൻപ് സുഖപ്പെടുകയും നിരീക്ഷണകാലഘട്ടം കഴിയുകയും ചെയ്തിട്ടും ഹോട്ട് സ്പോട്ട് ആക്കിയതിനെതിരേ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഇരിട്ടി നഗരസഭാ ഹിയറിംഗ് കമ്മിറ്റിയും തഹസിൽദാരുടെയും സണ്ണി ജോസഫ് എം എൽ എ യുടെയും നേതൃത്വത്തിൽ ചേർന്ന താലൂക്ക് തല അവലോകന സമിതിയും ഇരിട്ടിയെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കടുത്ത നിയന്ത്രണങ്ങളിൽ നിന്നുകൂടി രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരിട്ടി നഗരസഭ