Thu. Oct 1st, 2020




കണ്ണൂര്‍, ജില്ലയിലെ പുതുക്കിയ ഹോട്സ്പോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർ പുറത്ത് വിട്ടു . ജില്ലയിൽ 23 ( റാട്സ്പോട്ടുകളാണുള്ളത് . പാട്യം , കൂത്തുപറമ്പ് മുനിസിപ്പാലിറ്റി , പെരളശേരി , കോട്ടയം മലബാർ , മൊകേരി , കുന്നോത്തുപറമ്പ് , പന്ന്യന്നൂർ , പാനൂർ മുനിസിപ്പാലിറ്റി , മാടായി , നടുവിൽ , പാപ്പിനിശ്ശേരി , ചെങ്ങളായി , കണിച്ചാർ , മുഴപ്പിലങ്ങാട് , മാട്ടൂൽ , കൂടാളി , മാങ്ങാട്ടിടം , ചിറ്റാരിപ്പറമ്പ , ഏഴോം , കോളയാട് , കതിരൂർ , ന്യൂമാഹി , പയ്യന്നൂർ മുനിസിപ്പാലിറ്റി എന്നിവയാണ് ജില്ലയിലെ ഹോട്സ്പോട്ടുകൾ , 6കാറോണ പോസിറ്റീവ് കേസുകൾ , പ്രമറി സെക്കന്ററി കോൺകാക്റ്റകൾ എന്നിവയുടെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത് . ഇവിടെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അനുമതി നൽകിയ മെഡിക്കൽ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാം . തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി തുടരണം . പഞ്ചായത്തുകൾ / നഗരസഭകൾ ഹോം ഡെലിവറിക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് . ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട് തുറക്കുന്ന കടകളുടെ സമയ പരിധി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് തീരുമാനിക്കാവുന്നതാണ് . ഡെലിവറി നടത്താം . വിതരണക്കാർ മുഖാന്തിരം പാചക വാതക വിതരണം ചെയ്യാവുന്നതാണ് .




By onemaly