Thu. Oct 1st, 2020




തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് രോ​ഗി​യു​ടെ വി​വ​രം ചോ​ര്‍​ന്ന​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​സ​ര്‍​ഗോ​ഡ് പ​ള്ളി​ക്ക​ര ഇ​മാ​ദി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കോ​വി​ഡ് രോ​ഗ​ത്തി​ല്‍​നി​ന്ന് മു​ക്ത​നാ​ണെ​ന്നും ത​ന്നെ​യും ത​ന്‍റെ കൂ​ടെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന പ​ത്തു പേ​രെ​യും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടു എ​ന്നു വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം ചോ​ര്‍​ന്ന​തി​നെ​തി​രേ ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​മാ​ദ് എ​ന്ന പേ​രി​ല്‍ ആ​രും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്നു വ്യ​ക്ത​മാ​ക്കി പ്ര​തി​ഷേ​ധ​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നെ​ന്നും ഇ​യാ​ള്‍​ക്കു രാ​ഷ്ട്രീ​യ രോ​ഗ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. കൂ​ടാ​തെ കോ​വി​ഡ് കേ​സു​ക​ള്‍ പോ​സി​റ്റീ​വാ​കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ മാ​യാ​ജാ​ല​മാ​ണെ​ന്നു വാ​ട്സ്‌ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് ക​ണ്ണൂ​ര്‍ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​ജ്നാ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.




By onemaly