Wed. Sep 30th, 2020




തിരുവനന്തപുരം: കോണ്‍ഗ്രസ് നേതവും ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശിനെതിരെ ലോക്ക് ഡൗണ്‍ ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ച്‌ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനാണ് പൊലീസ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. പരിപാടിയില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തെന്നാണ് പൊലീസ് പറയുന്നത്.അ‌ഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്.

അതേസമയം താന്‍ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു.




By onemaly