Wed. Oct 20th, 2021
കൊച്ചി > കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഫെയ്സ്ബുക്കിലെ പ്രധാന ഗ്രൂപ്പുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനവുമായാണ് വിവിധ കൂട്ടായ്മകള്‍ നാടിന് പിന്തുണ നല്‍കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തിന് തുല്യമായ തുക സംഭാവന ചെയ്തുകൊണ്ട് പൊതു ചര്‍ച്ചാ ഗ്രൂപ്പ് ആയ പ്രോഗ്രസീവ് മൈന്‍ഡ്സ് ആണ് സിഎംഡിആര്‍എഫ് ലേക്ക് സംഭാവന നല്‍കാന്‍ ഗ്രൂപ് അംഗങ്ങളേയും മറ്റു ഗ്രൂപ്പുകളെയും ചലഞ്ച് ചെയ്ത് തുടക്കം കുറിച്ചത്.

ഗ്രൂപ് അഡ്മിന്‍ പാനലിനോടൊപ്പം ഗ്രൂപ് അംഗങ്ങളും ഈ ചലഞ്ചില്‍ പങ്കാളികള്‍ ആവുകയാണ്. പ്രോഗ്രസീവ് മൈന്‍ഡ്സിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മൂവി സ്ട്രീറ്റ്, സൈബര്‍ ട്രോളേഴ്സ്, ട്രോള്‍ റിപ്പബ്ലിക്, റോയല്‍ സ്പോര്‍ട്സ് അരീന എന്നീ ഗ്രൂപ്പുകള്‍ കൂടെ മുന്നോട്ട് വന്നതോടെ ചെയ്നിന് മികച്ച സ്വീകാര്യതയാണ് മലയാളം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഫെയ്സ്ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളെ ചലഞ്ച് ചെയ്തുകൊണ്ടുള്ള “പ്രോഗ്രസീവ് മൈന്‍ഡ്സ്’ ഗ്രൂപ്പിന്റെ പോസ്റ്റ്:

അമേരിക്ക ഉള്‍പ്പെടെ വികസിത രാജ്യങ്ങളടക്കം കൊറോണയ്ക്ക് മുന്നില്‍ പതറി നില്‍ക്കുമ്ബോള്‍ ഇന്ത്യയുടെ തെക്കേ അറ്റത്ത്, ലഭ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച് നമ്മുടെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മരണനിരക്ക് 0.58 ശതമാനത്തില്‍ നിര്‍ത്തുന്നതിനും സമൂഹ വ്യാപനം തടയുന്നതിനും പോസിറ്റീവ് കേസുകളുടെ എണ്ണം ഒറ്റയക്കത്തിലേക്ക് എത്തിക്കുന്നതിനും നമുക്ക് കഴിഞ്ഞു. എന്നാല്‍ ഇത് കേരളത്തിന് വിജയിച്ചു കഴിഞ്ഞ യുദ്ധമല്ല. പൊതുജനാരോഗ്യ സംവിധാനത്തില്‍ മാത്രമല്ല, കേരളത്തിന്റെ സമ്ബത് വ്യവസ്ഥയെ കൂടെയാണ് കൊറോണ പ്രതികൂലമായി ബാധിക്കുന്നത്. ലഭ്യമായ വിവരങ്ങള് അനുസരിച്ചുള്ള വിദഗ്ദ്ധരുടെ വിലയിരുത്തല് പ്രകാരം 2020-21 സാമ്ബത്തിക വര്ഷത്തിന്റെ ആദ്യ പാദത്തില് കേരളത്തിന്റെ മൊത്തം മൂല്യവര്ധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികള് മെച്ചപ്പെടുന്നില്ലെങ്കില്, നഷ്ടം ഇനിയും വര്ദ്ധിക്കും. എല്ലാ മേഖലകളിലും ഉള്ള തൊഴില്‍ നഷ്ടവും ഇതോടൊപ്പം വായിക്കേണ്ടതാണ്. ഏതൊരു മഹാമാരിക്ക് ശേഷവും രാജ്യങ്ങള്‍ ഭക്ഷ്യ ദൗര്ലഭ്യത്തിലേക്കും ക്ഷമത്തിലേക്കും നീങ്ങുന്നതായാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊറോണ പാക്കേജില്‍ കേരളം നേരിട്ട അവഗണന നമ്മള്‍ മറന്നിരിക്കാനിടയില്ല. നമുക്ക് ആശങ്കലേശമന്യേ നമ്മുടെ ജനതയ്ക്ക് ഒരു കൈത്താങ്ങാകേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മളാല്‍ കഴിയുന്ന വിധം സഹായമെത്തിക്കണം. വര്‍ഗീയ പ്രചാരണങ്ങളിലൂടെ, കയ്ക്കുന്ന നുണകളിലൂടെ വിഷം തുപ്പുന്ന ജീവികളെ അവര്‍ അര്‍ഹിക്കുന്ന അവഗണനയോടെ മാറ്റി നിര്‍ത്താം. നമുക്ക് ഈ ദുരന്തങ്ങളെയും അതിജീവിക്കേണ്ടതുണ്ട്.

പ്രോഗ്രസിവ് മൈന്‍ഡ്സ് അഡ്മിന്‍ പാനലും ആക്റ്റീവ് അംഗങ്ങളും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് Progressive Minds ഗ്രൂപ്പിലെ ആകെ അംഗങ്ങളുടെ എണ്ണമായ 31000 രൂപ നല്‍കി കൊണ്ട് ഒരു ചലഞ്ച് തുടങ്ങുകയാണ്. നമുക്ക് വേണ്ടി കൈകള്‍ കോര്‍ക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു.
1. www.kerala.gov.in
2. www.cmo.kerala.gov.in
3. www.cmdrf.kerala.gov.in

ക്രെഡിറ് കാര്‍ഡ്, ഡെബിറ് കാര്‍ഡ്, Paytm, phonepe, tez തുടങ്ങിയ ഏത് ഓപ്ഷനിലൂടെയും പണമയയ്ക്കാവുന്നതാണ്. Every bit of help counts. ഈ നിധി നിറയ്ക്കേണ്ടത് നമ്മളാണ്. ഒരുമിച്ചു നമുക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താം. നമ്മുടെ കേരളം എല്ലാത്തിനും മുകളില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കണം. അഭിമാനത്തോടെ!

Challenging MOVIE STREET, Cinema Paradiso Club, Troll Republic – TR, International Chalu Union – ICU, World Malayali Circle™️ ,The Music Circle ™️, The Reader’s Circle™️, Troll Sangh, Cyber Trollers (CT), Freethinkers സ്വതന്ത്രചിന്തകര്‍ and the valuable followers of progressive minds to continue the gesture!.
By onemaly