Mon. Jan 18th, 2021
പാലക്കാട്: കാമുകിയായ ബ്യൂട്ടീഷനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്(32) കൊല്ലത്ത് നിന്നും നിന്നും വിവാഹം കഴിച്ചത് മാട്രിമോണിയല്‍ വഴി. സംഗീതാധ്യാപകനായ ഇയാള്‍ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. അങ്ങനെയാണ് കൊല്ലതുള്ള പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ കണ്ട് വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിക്കുന്നത്. കൊല്ലത്ത് നിന്നും വളരെയധികം ദൂരമുള്ളതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ഇയാളെ മാത്രം മതി എന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അങ്ങനെയാണ് കൊല്ലത്ത് നിന്നും ഇയാള്‍ വിവാഹം കഴിക്കാന്‍ ഇടയായത്.

പിന്നീട് പലപ്പോഴും ഭാര്യക്കൊപ്പം കൊല്ലത്തെത്തുന്നതിനിടെയാണ് സുചിത്രയെ കാണുന്നതും പരിചയപ്പെടുന്നതും. രണ്ടു വിവാഹം കഴിഞ്ഞ് ഡിവോഴ്സായി നില്‍ക്കുന്ന സുചിത്രയെ വശീകരിച്ചെടുക്കാന്‍ പലതന്ത്രങ്ങളും ഇയാള്‍ പയറ്റിയതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അങ്ങനെയാണ് തലയിലെ താരന്‍ മാറാനുള്ള പൊടിക്കൈ പറഞ്ഞു തരണമെന്ന ആവശ്യവുമായെത്തി നമ്ബര്‍ കൈമാറി സൗഹൃദം ഊട്ടിയുറപ്പിച്ചത്. ഇത് പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.

ആണ്‍തുണയില്ലാതെ നിന്നിരുന്ന സുചിത്ര പ്രശാന്തിന്റെ മധുര വാക്കുകളില്‍ മയങ്ങി. അങ്ങനെയാണ് ശാരീരിക ബന്ധത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന് പലവട്ടം സുചിത്ര ആവിശ്യപ്പെട്ടിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ ഒരു താലിയെങ്കിലും ചാര്‍ത്തണമെന്നും സുചിത്ര പറഞ്ഞിരുന്നു.

പ്രശാന്തിന് ശാരീരിക സുഖത്തിന് വേണ്ടി മാത്രമായിരുന്നു ഇവരുമായി ബന്ധമുണ്ടായിരുന്നത്. ഇത് മനസ്സിലാക്കി തന്ത്രപൂര്‍വ്വം തന്റെ വരുതിയിലാക്കാനായിട്ടാവണം സുചിത്ര പാലക്കാടുള്ള പ്രശാന്തിന്റെ വാടക വീട്ടിലേക്ക് പോകാന്‍ തയ്യാറായതെന്നാണ് പൊലീസ് അനുമാനം. സാഹചര്യത്തെളിവുകളും മറ്റും പരിശോധിക്കുമ്ബോള്‍ പൊലീസിന്റെ അനുമാനം ശരിയാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സുചിത്രയെ കൊലപ്പെടപത്താനാണോ പാലക്കാട്ടേക്ക് കൊണ്ടു വന്നതെന്നും പൊലീസിന് സംശയമുണ്ട്. അതിനായി റിമാന്‍ഡിലായ പ്രതിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

അതേ സമയം കുറ്റകൃത്യം നടന്ന വീട്ടിലേക്കു കൊണ്ടുവരുമ്ബോഴും മൃതദേഹം കുഴിച്ചിട്ട വീട്ടുമതിലിനോടു ചേര്‍ന്ന സ്ഥലം കാണിച്ചു കൊടുക്കുമ്ബോഴും പ്രശാന്തിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല. മൃതദേഹം പുറത്തെടുക്കുന്ന സമയമത്രയും പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മടികൂടാതെ മറുപടി നല്‍കി. എങ്ങനെയാണു മൃതദേഹം കുഴിച്ചിട്ടതെന്നും വിവരിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മൃതദേഹം കണ്ടെടുത്തപ്പോള്‍ മാത്രം അല്‍പനേരം തലകുനിച്ചു.

മണലി ശ്രീറാം സ്ട്രീറ്റിലെ അവസാനത്തെ വീട്ടിലാണു പ്രശാന്ത് താമസിച്ചിരുന്നത്. ഇവിടെ താമസം തുടങ്ങിയിട്ടു 10 മാസം കഴിഞ്ഞു. വളരെക്കുറച്ചു വീടുകളുള്ള സ്ട്രീറ്റില്‍ മതിലിനോടു ചേര്‍ന്നു കാടുപിടിച്ച സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ടത്. കൊല്ലത്തുനിന്നു മണലിയിലെ വീട്ടില്‍ പൊലീസ് പ്രശാന്തുമായി എത്തുമ്ബോള്‍ പ്രതിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരെ പൊലീസ് മാറ്റി. കോഴിക്കോട് സ്ഥിരതാമസമാക്കിയ ഇവര്‍ ഇടയ്ക്കു മണലിയിലെ വീട്ടില്‍ താമസത്തിനെത്താറുണ്ട്. എന്നാല്‍, കൊലപാതകം നടന്ന ദിവസം ഇവര്‍ ഇവിടെ ഉണ്ടായിരുന്നില്ല.

കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ച്‌ കൊലപ്പെടുത്തിയ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു. കൊല്ലപ്പെടുമ്ബോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ സാമ്ബത്തിക ഇടപാടുകളും ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാര്‍ച്ച്‌ 18 നാണ് കാണാതാവുന്നത്.

അന്ന് ഭര്‍ത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.


By onemaly