
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ഇന്ത്യയിലെ ദരിദ്രവിഭാഗത്തെ സഹായിക്കാന്‍ 65000 കോടി രൂപ വേണ്ടി വരുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്ബത്തിക വിദഗ്ധനുമായ രഘുറാം രാജന്. കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുമായി നടത്തിയ വിഡിയോ സംഭാഷണത്തില്‍ സംസാരിക്കുകയായി അദ്ദേഹം. ദരിദ്രവിഭാഗത്തെ സഹായിക്കാന്‍ എത്ര പണം വേണ്ടിവരുമെന്ന രാഹുലിെന്റ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഡിയോ വഴി ഇരുവരും നടത്തിയ സംഭാഷണം കോണ്‍ഗ്രസ് ആണ് പുറത്തുവിട്ടത്. ലോക്ഡൗണ്‍ എടുത്തുകളയല്‍ എളുപ്പമല്ല. എന്നാല്‍ ലോക്ഡൗണ്‍ നീട്ടുന്നത് സമ്ബദ്വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയിലാക്കുമെന്നും രഘുറാം രാജന് വ്യക്തമാക്കി. ലോക്ഡൗണില്‍ ഇളവുനല്‍കുന്നത് ബുദ്ധിപൂര്‍വമായിരിക്കണം. അതിന് വ്യക്തമായ പദ്ധതി തയാറാക്കണം. അധികകാലം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ശേഷി ഇന്ത്യക്ക് ഇല്ല. കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപണി തുറക്കുേമ്ബാള് വളരെ ആലോചിച്ചുവേണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്ത്യയെയും യു.എസിനെയും രാഹുല്‍ എങ്ങനെയാണ് താരതമ്യപ്പെടുത്തുന്നതെന്ന് രഘുറാം ചോദിച്ചു. ഇന്ത്യയില്‍ ആഴത്തില്‍ നിലനില്‍ക്കുന്ന അസമത്വം ആണ് വെല്ലുവിളി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാമൂഹികമായി നമ്മുടെ രാജ്യത്ത് വളരെയധികം മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും വിവിധ തരം പ്രശ്നങ്ങളാണ്. എല്ലാ പ്രശ്നങ്ങള്‍ക്കുമായി ഒരു പരിഹാരം സാധ്യമല്ലെന്നും വ്യത്യസ്ത പ്രശ്നങ്ങളെ വ്യത്യസ്ത രൂപത്തിലാണ് അഭിമുഖീകരിക്കേണ്ടതെന്നും രാഹുല്‍ മറുപടി നല്കി.
കോവിഡ് തകര്‍ത്ത സമ്ബദ്വ്യവസ്ഥയെ കരകയറ്റുന്നതു സംബന്ധിച്ച് വിദഗ്ദരുമായി രാഹുല്‍ ഗാന്ധി നടത്തുന്ന സംഭാഷണ പരമ്ബരയിലെ ആദ്യ വിഡിയോ സംഭാഷണമാണ് രഘുറാം രാജനുമായി നടത്തിയത്. നിലവില്‍ ഷികാഗോ യൂനിവേഴ്സിറ്റി പ്രഫസറാണ് രഘുറാം രാജന്.