അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ വേണം; കേന്ദ്രത്തോട് കേരളം – Sreekandapuram Online News-
Tue. Sep 22nd, 2020
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു.

കേരളത്തില്‍ 3.6 ലക്ഷം അതിഥി തൊഴിലാളികളാണ് 20,826 ക്യാംപുകളിലായി കഴിയുന്നത്. ഇവരില്‍ 99 ശതമാവും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവരാണ്.ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലും ഉള്ളത്.

അതിഥി തൊഴിലാളികളെ സാമൂഹികഅകലം പാലിച്ച്‌ നാട്ടിലെത്തിക്കാന്‍ അതിവേഗ, നോണ്‍-സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്നും അതില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യ സംഘത്തെയും അനുവദിക്കണമെന്നുമാണ് കത്തില്‍ ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
By onemaly