വീണ്ടും കൂട്ടമായി പ്രതിഷേധ പ്രകടനം നടത്തി അതിഥി തൊഴിലാളികള്‍; നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരത്തിലിറങ്ങിയത് മലപ്പുറത്ത് – Sreekandapuram Online News-
Fri. Sep 25th, 2020
മലപ്പുറം: വീണ്ടും നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ നിരത്തിലിറങ്ങി അതിഥി തൊഴിലാളികള്‍. മലപ്പുറം ചട്ടിപ്പറമ്ബിലാണ് 40ഓളം അതിഥി തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.

നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. രാവിലെ പത്ത് മണിയോടെയാണ് നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം ഇവര്‍ നടത്തിയത്. ഉടനെ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ ക്യാമ്ബിലേക്ക് തിരികെയെത്തിച്ചു.

പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ തീവണ്ടിയുണ്ടെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് നേരത്തെയും മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ സംഘടിച്ചിരുന്നു.
By onemaly