കൊറോണയ്ക്ക് എതിരെ പ്രതിരോധം തീർക്കാൻ ശ്രീകണ്ഠപുരം നഗരസഭയുടെ സഹകരണത്തോടെ പൊതു ജനങ്ങൾക്കായി ഹാൻഡ് വാഷ് സംവിധാനം ശ്രീകണ്ഠപുരം ബസ്സ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു. – Sreekandapuram Online News-
Sun. Sep 27th, 2020




ശ്രീകണ്ഠപുരം: കൊറോണയ്ക്ക് എതിരെ പ്രതിരോധം തീർക്കാൻ ശ്രീകണ്ഠപുരം നഗരസഭയുടെ സഹകരണത്തോടെ പൊതു ജനങ്ങൾക്കായി ഹാൻഡ് വാഷ് സംവിധാനം ശ്രീകണ്ഠപുരം ബസ്സ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ പി.പി.രാഘവൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ,ശ്രീകണ്ഠപുരം നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ, ശ്രീ.അബ്ദുൽ റഫീഖ് കൊറോണാ മുൻകരുതലിനെ കുറിച്ച് ബോധവൽക്കരണം നടത്തി.
സി. മധു നന്ദി രേഖപ്പെടുത്തി.

#കോട്ടൂർപ്രതീക്ഷയും_വ്യാപാരി_വ്യവസായി_ഏകോപന_സമിതി_യൂത്ത്_വിംഗുംസംഘടിപ്പിക്കുന്ന_ശ്രീകണ്ഠപുരം_വോളി* സംഘാടക സമിതിയാണ് പോലീസ് ഐഡ് പോസ്റ്റിന് സമീപം ഹാൻഡ് വാഷിംഗ്സംവിധാനം ഒരുക്കിയത്.

ടൗണിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും ഹാന്റ് വാഷിംഗ് സംവിധാനം പ്രജോയനപ്പെടുത്താവുന്നതാണ്.




By onemaly