Tue. Jun 15th, 2021




വോട്ടെണ്ണല്‍ ദിവസത്തെ എല്ലാ ആഹ്‌ളാദ പ്രകടനങ്ങളും നിരോധിച്ച്‌ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍;തീരുമാനം സ്വാഗതം ചെയ്തു സിപിഎം

 

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസത്തെ എല്ലാ ആഹ്‌ളാദപ്രകടനങ്ങളും നിരോധിച്ച്‌ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനില്‍ക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് തീരുമാനം ബാധകം.






അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം കമ്മിഷന്‍ ആണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. രാഷ്ട്രീയ പാര്‍ട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഉത്തരവാദിത്തമില്ലാത്ത ഭരണഘടന സ്ഥാപനമെന്നാണ് കമ്മിഷനെ കോടതി വിശേഷിപ്പിച്ചത്. ഇപ്രകാരമാണ് സമീപനമെങ്കില്‍ മെയ്‌ രണ്ടിന് തിരിഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. അല്ലെങ്കില്‍ കൃത്യമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ ഏന്തെല്ലാമെന്ന് ബോദ്ധ്യപ്പെടാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിലക്കല്‍ തീരുമാനമെന്നാണ് സൂചന.





By onemaly