മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഇല്ല; ജില്ലകള്‍ തിരിച്ച്‌ പടിപടിയായി ഇളവുകള്‍; രോഗം ഇല്ലാത്ത ജില്ലകള്‍ക്ക് പരമാവധി ഇളവുകള്‍; രോഗത്തിന്റെ വ്യാപനം അനുസരിച്ച്‌ സോണുകളായി തിരിക്കും; ഗ്രീന്‍ സോണില്‍ എത്തിയാല്‍ മാത്രം കാര്യമായ ഇളവുകള്‍; റെഡ് സോണുകള്‍ മാസങ്ങളോളം അടഞ്ഞു കിടക്കും; കോവിഡ് വ്യാപനം തുടരുമ്ബോഴും ഇന്ത്യ ലോക് ഡൗണിനെ മറികടക്കുന്നത് ഇങ്ങനെ – Sreekandapuram Online News-
Thu. Sep 24th, 2020
ന്യൂഡല്‍ഹി: മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപ ലോക് ഡൗണ്‍ ഉണ്ടാകില്ല. എന്നാല്‍ കൊറോണയിലെ അതിതീവ്ര ജില്ലകളില്‍ മെയ്‌ 4 മുതല്‍ ലോക്ഡൗണില്‍ ഇളവുനല്‍കുകയും ഇല്ല. പുതിയ മാര്‍ഗരേഖ മെയ്‌ നാലിന് പ്രാബല്യത്തില്‍ വരും. ലോക്ഡൗണിനെ തുടര്‍ന്നു സ്ഥിതി മെച്ചപ്പെട്ടെന്നും നേട്ടം കൈവരിച്ചുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

മെയ്‌ മൂന്നുവരെ കര്‍ശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ലോക്ഡൗണ്‍ ഫലപ്രദമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇളവുകള്‍ സംബന്ധിച്ചു വരുംദിവസങ്ങളില്‍ വിശദീകരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. റെഡ്‌സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍നിന്ന് 129ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207ല്‍ നിന്ന് 250 ആയി വര്‍ധിച്ചതും ആശ്വാസകരമാണ്.
എന്നാല്‍ 28 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഗ്രീന്‍സോണിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ഓരോ ജില്ലകളിലും തുടര്‍ച്ചയായി 14 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഓറഞ്ച് സോണിലേക്ക് മാറിയ 38 ജില്ലകളിലും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.
മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഉണ്ടാകില്ല. രാജ്യത്തിന് സാമ്ബത്തിക കരുത്ത് വീണ്ടെടുക്കാന്‍ കൂടിയാണ് ഇത്. ജില്ലകള്‍ തിരിച്ച്‌ പടിപടിയായി ഇളവുകള്‍ പ്രഖ്യാപിക്കും. രോഗം ഇല്ലാത്ത ജില്ലകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. രോഗത്തിന്റെ വ്യാപനം അനുസരിച്ച്‌ സോണുകളായി തിരിച്ചാകും തീരുമാനങ്ങള്‍ എടുക്കുക. ഗ്രീന്‍ സോണില്‍ എത്തിയാല്‍ മാത്രം കാര്യമായ ഇളവുകള്‍ കിട്ടും. റെഡ് സോണുകള്‍ മാസങ്ങളോളം അടഞ്ഞു കിടക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് വ്യാപനം തുടരുമ്ബോഴും ലോക് ഡൗണ്‍ രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.

പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 327 ജില്ലകളിലാണ്. രാജ്യത്തു ലോക്ഡൗണ്‍ നിലവില്‍ വരുമ്ബോള്‍ 103 ജില്ലകളില്‍ മാത്രമായിരുന്നു കോവിഡ്. എന്നാല്‍, ഇന്നലെ വരെ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 430 ആയി. ഇതില്‍ 129 ഹോട്‌സ്‌പോട്ട് ജില്ലകളും പെടും. ഒരു മാസത്തിനിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍ ഏറ്റവുമധികം യുപിയിലും (41) തമിഴ്‌നാട്ടിലും (26) ആണ്. എന്നാല്‍, കേസുകളുടെ പെരുപ്പം മൂലം കഷ്ടപ്പെടുന്നത് മറ്റു ചില സംസ്ഥാനങ്ങളാണ്. അവസാന ഒരു മാസത്തിനിടെ 500 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2 ജില്ലകള്‍ മഹാരാഷ്ട്രയിലുണ്ട് മുംബൈ, പുണെ. അഹമ്മദാബാദ്, ഇന്‍ഡോര്‍, ജയ്പുര്‍ എന്നിവിടങ്ങളിലും ഒരു മാസത്തിനിടെ 500ല്‍പരം കേസുകളുണ്ട്. ഇവിടെയെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
നേരത്തെ ലോക്ഡൗണിനെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1,079 മരണവും 33062 രോഗ ബാധയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 71 പേര്‍ മരിച്ചു. 1,702 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8437 പേര്‍ ഇതുവരെ രോഗ മുക്തി നേടി.

കോവിഡ് വ്യാപനം ആരംഭിച്ച ശേഷം 24 മണിക്കൂറിനിടെയുള്ള ഏറ്റവും കൂടിയ മരണനിക്കാണ് ഇന്നലെ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തന്നെയാണ് മരണത്തിലും രോഗബാധയിലും മുന്നില്‍. 432 മരണവും 9915 രോഗികളും. ഗുജ്‌റാത്തില്‍ 24 മണിക്കൂറിനിടെ 16 മരണവും 308 പുതിയ രോഗികളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 197 രോഗികള്‍ 4082. മുംബൈ, അഹമദാബാദ്, ഇന്‍ഡോര്‍,പുനെ, ജെയ്പൂര്‍ തൂടങ്ങിയ നഗര ജില്ലകളില്‍ രോഗവ്യാപനത്തിന്റെ വേഗതയ്ക്ക് കുറവില്ല. ഏപ്രില്‍ ആദ്യവാരം നൂറിലധികം രോഗികളുള്ള ഏഴ് ജില്ലകളായിരുന്ന രാജ്യത്തുണ്ടായിരുന്നത്. ഇന്നത് 25 ആയി വര്‍ദ്ധിച്ചു. റെഡ്‌സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ 129ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207ല്‍ നിന്ന് 250 ആയി വര്‍ധിച്ചതും ആശ്വാസകരമാണ്.

അതിനിടെ ഇളവുകളോടെ മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ പഞ്ചാബ് പുതു മാതൃകയായി. മെയ്‌ മൂന്നിന് ശേഷം പതിനേഴ് വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. അതേസമയം, എല്ലാ ദിവസവും കര്‍ഫ്യൂവില്‍ നാലുമണിക്കൂര്‍ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയാണ് ഇളവ്. ഈ സമയത്ത് കടകള്‍ക്ക് തുറക്കാം. ജനങ്ങള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം. ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സമ്ബര്‍ക്ക അകലം പുലര്‍ത്തുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യസംസ്ഥാനമാണ് പഞ്ചാബ്. ഇതേ മാതൃകയില്‍ ഇന്ത്യയും നീക്കുമെന്നാണ് സൂചന. ഗ്രീന്‍ സോണുകള്‍ക്ക് കാതലായ ഇളവുകള്‍. റെഡ് സോണില്‍ അടച്ചിടല്‍ സമ്ബൂര്‍ണ്ണം. മറ്റിടത്ത് ഇളവുകളോടെ ലോക് ഡൗണ്‍ പിന്‍വലിക്കും.

ആളുകള്‍ പരമാവധി പുറത്തിറങ്ങുന്നത് അനുവദിക്കില്ലെന്ന നിലപാട് എല്ലായിടത്തും സര്‍ക്കാര്‍ തുടരും. വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തും വരെ നിയന്ത്രണങ്ങള്‍ കൂടിയേ തീരുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.