Mon. Sep 28th, 2020




തിരുവനന്തപുരം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്ബളം പിടിക്കാന്‍ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിന്റെ നിയമസാധുതയെച്ചൊല്ലി ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ തമ്മില്‍ പോര്.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ തള്ളാമെന്നും, ഈ ആവശ്യമുന്നയിച്ച്‌ ഗവര്‍ണറെ സമീപിക്കുമെന്നും പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 360 പ്രകാരം സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ രാഷ്ട്രപതിക്ക് മാത്രമാണ് ജീവനക്കാരുടെ ശമ്ബളം കുറവ് ചെയ്യാനാവുക. സുപ്രീംകോടതിയില്‍ പോയാലും ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍, ദുരന്തപ്രതികരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച്‌ ദുരന്തസമയത്തും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന തരത്തിലുള്ള ആരോഗ്യ സാഹചര്യമുണ്ടാകുമ്ബോഴും സര്‍ക്കാരിന് എന്തും പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നാണ് മറുവാദം.

ഇതോടെ, ഓര്‍ഡിനന്‍സും നിയമക്കുരുക്കിലാവുമെന്ന സ്ഥിതിയായി. ഗവര്‍ണര്‍ ഒപ്പ് വച്ചാലേ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാവൂ. നിയമവശങ്ങള്‍ പരിശോധിക്കാന്‍ അദ്ദേഹം തയ്യാറായേക്കാം. ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ പിന്നെ പ്രശ്നങ്ങളുണ്ടാവില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. കൊവിഡ്-19 ദേശീയ ദുരന്തമായ സാഹചര്യത്തില്‍ സര്‍ക്കാരിന് മറ്റൊരു വിശദീകരണവും നല്‍കേണ്ടിവരില്ലെന്നും പറയുന്നു.




By onemaly